Friday, September 25, 2026
No menu items!
Homeവാർത്തകൾശബരിമലയിലെ സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത വ്യാജമാണെന്നും, അരവണ ക്ഷാമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്;

ശബരിമലയിലെ സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത വ്യാജമാണെന്നും, അരവണ ക്ഷാമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്;

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും 2012ല്‍ ഭക്തന്‍ സമര്‍പ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സമാനമായ മറ്റൊരു വസ്തു ആറന്മുളയിലേക്ക് മാറ്റിയതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തുലാമാസ പൂജയ്ക്കും മണ്ഡലകാലത്തും ശബരിമലയില്‍ അരവണ ക്ഷാമം ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

അരവണ പായസം നിര്‍മ്മിക്കാനായി പുതിയ പ്ലാന്റ് വരുന്നതോടെ പ്രതിദിന ഉത്പാദനം 3.6 ലക്ഷം ടിന്നായി ഉയരും. തുലാമാസ പൂജയ്ക്ക് 8 ലക്ഷം ടിന്നും, നവംബര്‍ 16ഓടെ 75 ലക്ഷം ടിന്‍ അരവണയുടെ ബഫര്‍ സ്റ്റോക്കും ഉറപ്പാക്കും. അരവണയില്‍ ഫംഗസ് വരുന്നതും ടിന്‍ പൊട്ടുന്നതും ഒഴിവാക്കാന്‍ പുതിയ കൂളിങ് ചേമ്പറുകളും ബോയിലറുകളും സജ്ജമാക്കുന്നുണ്ട്. ശര്‍ക്കര സംഭരണത്തിനായി ആദ്യമായി ജെം (GeM) പോര്‍ട്ടല്‍ ഉപയോഗിക്കും. കടകളുടെ ലേലം ഓണ്‍ലൈന്‍ വഴി (ഇ-ഓക്ഷന്‍) മാത്രമായിരിക്കും. വഴിപാടുകള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ കിയോസ്‌കുകളും സ്ഥാപിക്കും.തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കലില്‍ എഐ ക്യാമറകളും കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. നിലയ്ക്കലില്‍ 6,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സിവില്‍ പ്രവൃത്തികളും ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കുമെന്നും, പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments