ചെറുതോണി: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കോട്ടമല ജയ ഭവനില്‍ പ്രിൻസിന്റെ വീടിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂര തകർന്ന് വീണു. വീട് പുനർനിർമ്മിക്കുവാൻ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുയാണ് പ്രിൻസും കുടുംബവും.
വീടിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂരയും ഷീറ്റ് ഉള്‍പ്പടെ തകർന്ന് വീഴുകയായിരുന്നു. മേച്ചില്‍ ഷീറ്റുകള്‍ക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ വീടിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. നിലവില്‍ ശക്തമായ മഴയുള്ളപ്പോള്‍ മഴ വെള്ളം വീടിന്റെ അകത്തേക്ക് ഒലിച്ച് ഇറങ്ങുന്നുണ്ട്. പ്രിൻസും ഭാര്യയും കുഞ്ഞുമാണ് ഇവിടെ കഴിയുന്നത്. ഷീറ്റ് മുഴുവനായി മാറ്റി വീട് സുരക്ഷിതമാക്കാൻ കൂലിപണി ചെയ്ത് ജീവിക്കുന്ന പ്രിൻസിന് സാമ്ബത്തിക ശേഷിയില്ല.



