ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും ചിത്രം പങ്കുവച്ച് കൊണ്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ചോദ്യങ്ങളുമായി രംഗത്തെത്തി. യുവതിക്കും കുട്ടിക്കുമൊപ്പം രാഹുല്‍ കടല്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങള്‍. ഒപ്പമുള്ള ആളുകള്‍ ആരാണെന്ന് അറിയാന്‍ ആകാംഷയുണ്ടെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.മന്ത്രി പങ്കുവച്ച ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഒരു യുവതിയും കുട്ടിയും മറ്റൊരാളും ഇരിക്കുന്നത് കാണാം. ‘ രാഹുല്‍ ജി ഈ ചിത്രം എവിടെ നിന്നുള്ളതാണ്? ഒപ്പമുള്ളവര്‍ ആരൊക്കെയാണ്?, എപ്പോള്‍ എടുത്തതാണ്.. അറിയാന്‍ എനിക്ക് ആകാംഷയുണ്ട്’ -ഗിരിരാജ് സിങ് എക്സില്‍ കുറിച്ചു.അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെ മുന്‍നിര്‍ത്തി ബിജെപി നേതാക്കള്‍ പതിവ് വിമര്‍ശനം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രി ചിത്രം പങ്കുവച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയത്

