Wednesday, September 30, 2026
No menu items!
Homeവാർത്തകൾമധ്യ കശ്മീരിലെ വനാതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ സുലൈമാന്‍...

മധ്യ കശ്മീരിലെ വനാതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ സുലൈമാന്‍ ഷാ എന്ന മൂസ കൊല്ലപ്പെട്ടു

ശ്രീനഗര്‍: മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയിലെ വനാതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നിരവധി ഭീകരാക്രമണക്കേസുകളില്‍ അന്വേഷിച്ചുവരുന്ന സുലൈമാന്‍ ഷാ എന്ന മൂസയാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു

ചൊവ്വാഴ്ച വൈകിട്ട് ബദ്ഗാമിലെ യൂസ്മാര്‍ഗിലുള്ള കോറഗ് മേഖലയിലാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് സംയുക്ത തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഭീകരരെ വളയുകയും, തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് മൂസ കൊല്ലപ്പെട്ടത്. ദൂദ്പത്രി വനമേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പീര്‍ പഞ്ചാല്‍ മേഖലയുടെ ഇരുവശങ്ങളിലുമായി ഏതാനും വര്‍ഷങ്ങളായി നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിരുന്നു മൂസ. ഈ മാസമാദ്യം യൂസ്മാര്‍ഗ് കുന്നുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് മൂസയുടെ പ്രധാന കൂട്ടാളിയായ യാസിര്‍ കൊല്ലപ്പെട്ടിരുന്നു. മൂസയുടെ വധം ജമ്മു കശ്മീരിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments