തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ പ്രോ-ട്ടേം സ്പീക്കറുടെ അധ്യക്ഷതയിൽ നടക്കും.തുടർന്ന് വെള്ളിയാഴ്ച നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തും.29 ന് ഗവർണ്ണർ നിയമസഭയെ അഭിസംബോധന ചെയ്യും.നിയുക്ത പ്രോ-ട്ടേം സ്പീക്കർ ജി. സുധാകരൻ ഇന്ന് രാവിലെ 9.30 മണിക്ക് ഗവർണ്ണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.



