ന്യൂഡൽഹി: ഗഗൻയാൻ ദൗത്യത്തിൽ ഇനി സാധാരണക്കാർക്കും അവസരം; വ്യോമസേന പൈലറ്റുമാർക്ക് പുറമെ സിവിൽ ഉദ്യോഗസ്ഥരെയും തേടി ഐഎസ്ആർഒ 2040ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈനീക്കം.വൈദഗ്ധ്യമുള്ള ഒരു വലിയ സംഘം ബഹിരാകാശ യാത്രികരെ ഐഎസ്ആർഒയ്ക്ക് ആവശ്യമുണ്ട്.
ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ബഹിരാകാശ യാത്രികരുടെ രണ്ടാം ബാച്ചിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ആരംഭിച്ചു. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത, സൈനിക മേഖലയിൽ നിന്നുള്ളവർക്ക് പുറമെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നീ പശ്ചാത്തലമുള്ള സാധാരണക്കാർക്കും (സിവിലിയൻസ്) ബഹിരാകാശ യാത്രികരാകാൻ അവസരം ലഭിക്കുമെന്നതാണ്.2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിനായി വൈദഗ്ധ്യമുള്ള ഒരു വലിയ സംഘം ബഹിരാകാശ യാത്രികരെ ഐഎസ്ആർഒയ്ക്ക് ആവശ്യമുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ (IAF) ടെസ്റ്റ് പൈലറ്റുമാരിൽ നിന്ന് മാത്രമായി തിരഞ്ഞെടുത്തതായിരുന്നു ഉദ്യോഗാർത്ഥികളുടെ ആദ്യ ബാച്ച്. 2020ൽ തിരഞ്ഞെടുത്ത ആദ്യ ബാച്ചിലെ യാത്രികർ ഇന്ത്യൻ വ്യോമസേനയിലെ (IAF) ടെസ്റ്റ് പൈലറ്റുമാരായിരുന്നു. 800 മുതൽ 1,000 മണിക്കൂർ വരെ ജെറ്റ് വിമാനങ്ങൾ പറത്തി പരിചയമുള്ളവർക്ക് മാത്രമായിരുന്നു അന്ന് അവസരം. ഫിസിക്കൽ ഫിറ്റ്‌നസ്, സൈക്കോളജിക്കൽ ടെസ്റ്റുകൾ എന്നിവയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട നാലുപേരെ റഷ്യയിലെ റോസ്‌കോസ്‌മോസിലാണ് വിദഗ്ധ പരിശീലനത്തിന് അയച്ചത്.എയർ കമ്മോഡോർ പി. ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻമാരായ ശുഭാൻഷു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരടങ്ങുന്ന ആദ്യ ബാച്ച് നിലവിൽ ദൗത്യത്തിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്.ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഒരു അഭിലാഷ പദ്ധതി ഇന്ത്യയ്ക്കുണ്ട്. രണ്ടാം ബാച്ചിലെ മാറ്റങ്ങൾപുതിയ ബാച്ചിൽ ഏകദേശം 10 പേരെ ഉൾപ്പെടുത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൽ ആറ് പേർ സൈനിക പശ്ചാത്തലമുള്ള മിഷൻ പൈലറ്റുമാരും നാല് പേർ STEM മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായിരിക്കും. സൈനിക പൈലറ്റുമാരുടെ വിഭാഗത്തിൽ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെ കൂടാതെ ഹെലികോപ്റ്റർ, ട്രാൻസ്‌പോർട്ട് വിഭാഗങ്ങളിലുള്ളവർക്കും അവസരം നൽകുന്ന കാര്യം ഐഎസ്ആർഒ പരിഗണിക്കുന്നുണ്ട്.യാത്രികരെ തിരഞ്ഞെടുക്കുന്നതിനും അവരുടെ പരിശീലനത്തിനുമായി നിലവിലെ ബഹിരാകാശ യാത്രികരും ഐഎസ്ആർഒ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവർ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചുവരികയാണ്.വെല്ലുവിളികളും പരിഹാരങ്ങളുംനാസ (NASA), യൂറോപ്യൻ സ്പേസ് ഏജൻസി (ESA) തുടങ്ങിയവ സാധാരണക്കാരെ തിരഞ്ഞെടുക്കുമ്പോഴും അവർക്ക് പൈലറ്റ് ലൈസൻസ് നിർബന്ധമാക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം ലൈസൻസുകൾ നേടുന്നത് സാമ്പത്തികമായി വലിയ ചിലവുള്ള കാര്യമായതിനാൽ, ഐഎസ്ആർഒ ഇതിൽ ചില ഇളവുകൾ ആലോചിക്കുന്നുണ്ട്. സിവിലിയൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഫ്ലൈയിംഗ് ട്രെയിനിംഗ് ഐഎസ്ആർഒ തന്നെ നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നു.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇസ്രോ പ്രവർത്തിക്കുന്നു. (ചിത്രം: ഇസ്രോ)അതേസമയം, മെഡിക്കൽ – സൈക്കോളജിക്കൽ പരിശോധനകളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ കഠിനമായ ശാരീരികക്ഷമതയും മാനസിക കരുത്തും ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമാണ്.പുതിയ ബാച്ചിന്റെ ശമ്പളം, താമസസൗകര്യം, പരിശീലന കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഗഗൻയാന്റെ ആദ്യത്തെ ആളില്ലാ ദൗത്യം (Uncrewed Mission) വിജയകരമാകുന്നതോടെ രണ്ടാം ബാച്ചിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.



