Tuesday, September 22, 2026
No menu items!
Homeവാർത്തകൾക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കാൻ ടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം ; ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ...

ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കാൻ ടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം ; ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും.

തൃശൂർ: ഗുരുവായൂർ ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പോലീസിന്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്.രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും മറ്റ് വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സൂക്ഷിക്കും. പരിശോധനയിൽ കണ്ടെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീട് വിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിയെടുക്കും. അവശരും സംരക്ഷണം ആവശ്യമുള്ളവരുമായവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കും.ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സംഘത്തിന്റെ പ്രവർത്തനം. പൊതുജനങ്ങളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പെട്രോളിംഗ് സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്നാണ് പോലീസ് പറയുന്നത്. ക്ഷേത്രവളപ്പിൽ പോലീസിനൊപ്പം സെക്യൂരിറ്റി ജീവനക്കാരും പുറംപ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളാകും. ഒരു സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക. ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദിനാണ് ഈ ടീമിന്റെ മേൽനോട്ട ചുമതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments