Sunday, June 7, 2026
No menu items!
Homeവാർത്തകൾ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) എ​ന്ന പാ​റ്റ​പ്പാ​ർ​ട്ടി​യു​ടെ ആ​ദ്യ തെ​രു​വ് പ്ര​ക്ഷോ​ഭ​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം.

​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) എ​ന്ന പാ​റ്റ​പ്പാ​ർ​ട്ടി​യു​ടെ ആ​ദ്യ തെ​രു​വ് പ്ര​ക്ഷോ​ഭ​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം.

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി ഒ​റ്റ​ക്കും ചെ​റു​കൂ​ട്ട​ങ്ങ​ളാ​യും എ​ത്തി​യ ‘പാ​റ്റ​ക​ൾ’ ജ​ന്ത​ർ​മ​ന്ത​ർ ആ​കെ നി​റ​ഞ്ഞ​തോ​ടെ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) എ​ന്ന പാ​റ്റ​പ്പാ​ർ​ട്ടി​യു​ടെ ആ​ദ്യ തെ​രു​വ് പ്ര​ക്ഷോ​ഭ​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം. നീ​റ്റ് യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ ക്ര​മ​ക്കേ​ട് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ കൂ​ടി എ​ത്തി​യ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ ജ​ന​രോ​ഷ​ത്തി​ന്റെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ​പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ണാ​ട്ട് പ്ലേ​സി​ലേ​ക്ക് ജാ​ഥ​യാ​യി നീ​ങ്ങി സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. പാ​റ്റ​യു​ടെ ചി​ത്ര​ങ്ങ​ളു​ള്ള മാ​സ്കു​ക​ളും ടി-​ഷ​ർ​ട്ടു​ക​ളും ധ​രി​ച്ചും, കൈ​ക​ളി​ൽ പൂ​ക്ക​ളും പു​സ്ത​ക​ങ്ങ​ളു​മേ​ന്തി​യു​മാ​ണ് സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​പ​രീ​ക്ഷാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​യി​ര​ത്തോ​ളം ​​പൊ​ലീ​സു​കാ​രെ​യും അ​ർ​ധ​സൈ​നി​ക​രെ​യും സ​മ​ര​കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി​ന്യ​സി​ച്ചി​രു​ന്നു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും ജ​ന്ത​ർ​മ​ന്ത​റി​ൽ വീ​ണ്ടും വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഒ​ത്തു​കൂ​ടി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​ഭി​ജീ​ത് ദി​പ്കെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധം വെ​റു​മൊ​രു ‘ട്രെ​യി​ല​ർ’ മാ​ത്ര​മാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി എ​ന്ന ഒ​റ്റ ആ​വ​ശ്യ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും മ​റ്റു ശ്ര​ദ്ധ​തി​രി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളി​ൽ ആ​രും വീ​ണു​പോ​ക​രു​തെ​ന്നും ദി​പ്കെ ഓ​ർ​മി​പ്പി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക് ജ​ന്ത​ർ​മ​ന്ത​റി​ലെ​ത്തി സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. സി.​പി.​ഐ (എം.​എ​ൽ) ലി​ബ​റേ​ഷ​ൻ എം.​പി ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, സി.​പി.​ഐ നേ​താ​വ് ആ​നി രാ​ജ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ യോ​ഗേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​രും എ​സ്.​എ​ഫ്.​ഐ, ഐ​സ, എ.​ഐ.​എ​സ്.​എ​ഫ് തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും വി​വി​ധ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ജ​ന്ത​ർ​മ​ന്ത​റി​ലെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ വ​ലി​യ ദേ​ഷ്യ​ത്തി​ന്റെ​യും നി​രാ​ശ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് കാ​ണു​ന്ന​തെ​ന്ന് എ.​എ.​പി ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ എ​ക്സി​ൽ കു​റി​ച്ചു. സി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് ജ​യ് ശ്രീ ​റാം വി​ളി​ച്ചെ​ത്തി​യ ആ​റു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments