Saturday, November 14, 2026
No menu items!
Homeവാർത്തകൾകേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികളിൽ 90 ഒഴിവുകൾ; നവംബർ 20...

കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികളിൽ 90 ഒഴിവുകൾ; നവംബർ 20 മുതൽ ഡിസംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം

കൊച്ചി: കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ ഒഴിവുകൾ 90 ഒഴിവുകൾ ആണ് ഉള്ളത്. കംപ്യുട്ടർ, ഇലക്ട്രോണിക്സ് മേഖലയിൽ ഡിപ്ലോമയുള്ളവർക്കും കംപ്യുട്ടർ സയൻസിൽ ബിരുദം നേടിയവർക്കും അവസരമുണ്ട്. അപേക്ഷകൾ നവംബർ 20 മുതൽ ഡിസംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം

ജുഡീഷ്യൽ ജില്ല തിരിച്ചുള്ള ഒഴിവുകൾ

തിരുവനന്തപുരം – 10

കൊല്ലം – 8

പത്തനംതിട്ട – 4

ആലപ്പുഴ – 7

കോട്ടയം – 7

തൊടുപുഴ – 4

എറണാകുളം – 12

തൃശൂർ – 7

പാലക്കാട് – 7

മഞ്ചേരി – 5

കോഴിക്കോട് – 8

കൽപ്പറ്റ – 3

തലശ്ശേരി – 6

കാസർകോട് – 2

യോഗ്യത

സർക്കാർ അംഗീകൃത മൂന്ന് വർഷത്തെ കംപ്യുട്ടർ/ഇലക്ട്രോണിക്സ് ഡിപ്ലോമയോ ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കണം.അല്ലെങ്കിൽ കംപ്യുട്ടർ സയൻസിൽ ബി.എസ്‌സി, ബി.സി.എ എന്നിവയോ ഉയർന്ന യോഗ്യതയോ വേണം.കൂടാതെ കംപ്യുട്ടർ ഹാർഡ്‌വെയർ ട്രബിൾഷൂട്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

കേരളത്തിലെ ഇ-കോർട്ട്‌സ് പദ്ധതിയിലെ പ്രവൃത്തിപരിചയമോ ലിനക്സ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും

പ്രതിമാസം 24,590 രൂപയാണ് ഏകീകൃത ശമ്പളം. തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് കരാർ നിയമനം. പ്രവൃത്തിമികവ്, സ്ഥാപനത്തിന്റെ ആവശ്യകത, ഹൈക്കോടതിയുടെ ഉത്തരവ്, സർക്കാരിന്റെ അനുമതി എന്നിവയുടെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കാം.

കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ https://hckrecruitment.keralacourts.in വഴി ഓൺലൈനായി അപേക്ഷിക്കണം.

ആദ്യം പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം.തുടർന്ന് പ്രൊഫൈലിൽ ആവശ്യമായ വിവരങ്ങൾ നൽകുകയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവ നിർദേശിച്ച രീതിയിൽ അപ്‌ലോഡ് ചെയ്യുകയും വേണം.ഡാഷ്ബോർഡിലെ ‘Apply Now’ വഴി അപേക്ഷ സമർപ്പിക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments