Tuesday, May 5, 2026
No menu items!
Homeവാർത്തകൾകുഞ്ഞാലിക്കുട്ടിക്ക് റെക്കോര്‍ഡ് വിജയം ഒപ്പം 'അര ലക്ഷം' ഭൂരിപക്ഷം കടന്ന് 9 പേർ

കുഞ്ഞാലിക്കുട്ടിക്ക് റെക്കോര്‍ഡ് വിജയം ഒപ്പം ‘അര ലക്ഷം’ ഭൂരിപക്ഷം കടന്ന് 9 പേർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തിൽ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയപ്പോൾ അര ലക്ഷത്തിനു പുറത്ത് ഭൂരിപക്ഷം ഉയർത്തിയ നിരവധി പേരുണ്ട് ഇത്തവണ. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. കുഞ്ഞാലിക്കുട്ടിയടക്കം 9 പേരാണ് ഇത്തവണ ഭൂരിപക്ഷം അര ലക്ഷം കടത്തിയത്.കുഞ്ഞാലിക്കുട്ടിക്കു പുറമേ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരിൽ രണ്ടും മൂന്നും സ്ഥാനവും ലീഗ് സ്ഥാനാർഥികൾക്കു തന്നെ. 63,387 വോട്ടിന്റെ ഭൂരിപക്ഷവുമായി പിഎംഎ സമീർ (തിരൂരങ്ങാടി), 62,638 വോട്ടിന്റെ ഭൂരിപക്ഷവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.മൂവരുമടക്കം ലീഗിലെ ആറ് പേർക്കാണ് അമ്പതിനായിരത്തിനു മുകളിൽ ഇത്തവണ ഭൂരിപക്ഷം കിട്ടിയത്. കോൺഗ്രസിലെ മൂന്ന് പേർക്കും അര ലക്ഷത്തിനു മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. അ‍ഡ്വ. എം റഹ്മത്തുല്ല (മഞ്ചേരി) 57,887, ടിപി അഷ്റഫ് അലി (കൊണ്ടോട്ടി) 56,017, ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ) 54, 851, ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) 52,907, ടിവി ഇബ്രാഹിം (വള്ളിക്കുന്ന്) 51,289, ഉമ തോമസ് (തൃക്കാക്കര) 50,211 എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുള്ളവർ.നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്. മട്ടന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. കുഞ്ഞാലിക്കുട്ടിയും സമീറും ആബിദ് ഹുസൈൻ തങ്ങളും ഈ റെക്കോർഡ് മറികടന്നു. ഇത്തവണ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന്‍ നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വതി 9030 വോട്ടുകളാണ് നേടിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments