Tuesday, May 19, 2026
No menu items!
Homeവാർത്തകൾഎറണാകുളം ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ; മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ സർവ്വീസുകൾക്ക്...

എറണാകുളം ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ; മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം.

കൊച്ചി: എറണാകുളം ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എഗ്മൂർ, മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കോട്ടയത്ത് വഴി തിരിച്ചുവിടുകയും ചില സർവ്വീസുകൾ വൈകിയോടുകയും ചെയ്യുന്നു.

യാത്രാക്ലേശം ഒഴിവാക്കാനായി രാത്രികാലങ്ങളിലാണ് പണികൾ ക്രമീകരിച്ചിരിക്കുന്നത്.ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുമ്പോൾ മറ്റ് ചില ട്രെയിനുകൾ വൈകിയോടും. ആലപ്പുഴ വഴി സർവ്വീസ് ഒഴിവാക്കി താഴെ പറയുന്ന ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ഇവയ്ക്ക് പ്രത്യേക സ്റ്റോപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128): മെയ് 27 മുതൽ ജൂൺ 3 വരെ കോട്ടയം വഴി സർവീസ് നടത്തും.

സ്റ്റോപ്പുകൾ: കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്ന‍ൂർ.

തിരുവനന്തപുരം നോർത്ത്‌–മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്‌സ്‌പ്രസ്‌ (16355): മെയ് 28, 30 തീയതികളിൽ കോട്ടയം വഴിയായിരിക്കും. സ്റ്റോപ്പുകൾ: ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ട‍ൗൺ (നോർത്ത്).

മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603): മെയ് 29-ന് കോട്ടയം വഴി തിരിച്ചുവിടും. സ്റ്റോപ്പുകൾ: എറണാകുളം ട‍ൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ. ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി എക്‌സ്‌പ്രസ്‌ (22207): മെയ് 29-ന് കോട്ടയം വഴിയായിരിക്കും സർവീസ്. സ്റ്റോപ്പുകൾ: എറണാകുളം ട‍ൗൺ, കോട്ടയം, ചെങ്ങന്നൂർ.വൈകിയോടുന്ന ട്രെയിനുകൾമാവേലി എക്‌സ്‌പ്രസ്‌ (16603): മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ മെയ് 27 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ 40 മിനിട്ട് വൈകിയോടും. മംഗളൂരു ജങ്‌ഷൻ–കൊച്ചുവേളി എക്‌സ്‌പ്രസ്‌ (16356): മെയ് 29-ന് സർവീസ് നടത്തുന്ന ട്രെയിൻ അരമണിക്കൂർ (30 മിനിറ്റ്) വൈകിയോടും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments