Monday, September 21, 2026
No menu items!
Homeവാർത്തകൾഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി; ഗുരുദേവ സ്മരണയിൽ കേരളം, എങ്ങും ഭക്തിസാന്ദ്രം

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി; ഗുരുദേവ സ്മരണയിൽ കേരളം, എങ്ങും ഭക്തിസാന്ദ്രം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധമഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും വിശേഷാൽ ഗുരു പൂജയും സമൂഹപ്രാ ർത്ഥനയും ഉണ്ടാവും.ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി യിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന്‌ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനംചെയ്യും. മഹാ പരിനിർവ്വാണ ശതാ ബിയാചരണത്തിനും ആരംഭം കുറിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ്സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി സിദ്ദീഖ് വിശിഷ്ടാതിഥിയാവും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസി കചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.11.30ന്‌പള്ളാത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനംചെയ്യും. ഉച്ച കഴിഞ്ഞ് മൂന്നിന് ശാരദാ മാത്തിൽ നിന്ന് കലശ പ്രദക്ഷിണ യാത്ര ആരംഭിക്കും. വൈദികമഠം, ബോധാനന്ദസ്വാമി സമാധി പീഠം വഴി മഹാസമാധിയിലെത്തിച്ചേരും. തുടർന്ന്‌ മഹാസമാധിപൂജയും കലശാഭിഷേകവും.ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ രാവി ലെ 10ന് നടക്കുന്ന മഹാസമാധി ദിനസമ്മേളനം മന്ത്രിപി.സി.വിഷ്ണുനാ ഥ് ഉദ്ഘാടനം ചെയ്യും. വി. മുരളീധര ൻ എം.എൽ.എ അദ്ധ്യക്ഷത വഹി ക്കും. സ്വാമി ശങ്കരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments