Wednesday, June 10, 2026
No menu items!
Homeവാർത്തകൾഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ട് ഇല്ലാത്ത മറ്റ് ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവരും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments