Wednesday, July 29, 2026
No menu items!
Homeവാർത്തകൾആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു.

ആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു.

തിരുവനന്തപുരം: ആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. കമ്പനികള്‍ വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്തും. ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിന് കഴിഞ്ഞ വര്‍ഷമാണ് പദ്ധതി കൈമാറിയത്.

പണം കൂടുതലായി ലഭിച്ചില്ലെന്ന് മാത്രമല്ല, കുറിയറുകള്‍ കൃത്യസമയത്ത് നല്‍കാനും കഴിഞ്ഞില്ല. ഇന്നുമുതല്‍ ബുക്കിങ് എടുക്കേണ്ടെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവിലെ ബുക്കിങ് അനുസരിച്ചുളള സാധനങ്ങള്‍ മാത്രം എത്തിച്ചുനല്‍കും. കെഎസ്ആര്‍ടിസി വിജയകരമായി നടത്തിയിരുന്ന കുറിയര്‍ സര്‍വീസ് കെബി ഗണേഷ്‌കുമാര്‍ മന്ത്രിയായ കാലത്ത് ആണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്.കൊറിയര്‍ തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. ടിക്കറ്റ് ഇതരവരുമാനത്തില്‍ കെഎസ്ആര്‍ടിസിയുടെ നട്ടെല്ലായിരുന്നു കുറിയര്‍ സര്‍വീസ്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments