Monday, August 24, 2026
No menu items!
Homeവാർത്തകൾസർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം; വിവിധ ജില്ലകളിലായി നൂറുകണക്കിന് വേദികൾ,തിരുവനന്തപുരത്ത് മാത്രം 35 വേദികളിലായി...

സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം; വിവിധ ജില്ലകളിലായി നൂറുകണക്കിന് വേദികൾ,തിരുവനന്തപുരത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5. 30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ഓണാഘോഷങ്ങൾ ഉദ്ഘാചനം ചെയ്യും. ഓഗസ്റ്റ് 30 വരെ വാരാഘോഷം നീണ്ടു നിൽക്കും. തിരുവനന്തപുരത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും

നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കനകക്കുന്ന് വളപ്പിനെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളിൽ മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. സമാപന ദിവസമായ ഓ​ഗസ്റ്റ് 30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാ​ഗമായി വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments