Monday, October 12, 2026
No menu items!
Homeവാർത്തകൾസുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കര്‍ണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാര്‍ത്ഥികളാണ് മരിച്ചത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്. മൂന്നാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാര്‍ത്ഥികള്‍, കുക്ക്, ഡ്രൈവര്‍ ഉള്‍പ്പടെ 15 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments