Thursday, October 29, 2026
No menu items!
Homeവാർത്തകൾസംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോഡോടെ ആലപ്പുഴയുടെ ടി.എം. അതുൽ വേഗരാജാവായി

സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോഡോടെ ആലപ്പുഴയുടെ ടി.എം. അതുൽ വേഗരാജാവായി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോഡോടെ ആലപ്പുഴയുടെ ടി.എം. അതുൽ വേഗരാജാവായി. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുൽ പുതിയ റെക്കോഡ് കുറിച്ചത്. 2011ൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ജിജിൻ വിജയൻ 10.70 സെക്കൻഡിൽ സ്ഥാപിച്ച റെക്കോഡാണ് അതുൽ മറികടന്നത്. ആലപ്പുഴ ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂൾ വിദ്യാർഥിയാണ് അതുൽ.

ഈ വിഭാഗത്തിൽ ശ്രീഹരി സി (10.74 സെക്കൻഡ്) വെള്ളിയും ട്രോയ് എം.എസ്. (10.91 സെക്കൻഡ്) വെങ്കലവും നേടി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിലെ ഋതുപർണ 12.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ശ്രേയ ആർ വെള്ളിയും സരയു ലക്ഷ്മി വെങ്കലവും സ്വന്തമാക്കി.ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജ് 11.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. കോട്ടയത്തിന്റെ വിഷാനു യാദവ് (11.07 സെക്കൻഡ്) വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് (11.27 സെക്കൻഡ്) വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ 12.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആൻവി വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ സ്നേഹ ശ്യാം വെങ്കലവും നേടി.സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി എം 12.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഇസാൻ വെള്ളിയും കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ ഫസൽ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി.

സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ സങ്കീർത്തന എസ് 13.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ ഹർഷ ജോൺ വെള്ളിയും ആലപ്പുഴ ഗവ. യു.പി.എസ്.ടിയിലെ സ്നേഹ എസ് വെങ്കലവും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments