തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (കെ.എസ്.ഡബ്ല്യു.സി.എഫ്.സി-സമുന്നതി) നടപ്പാക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ് 2026-27ന് അപേക്ഷിക്കാം. അവസാന തീയതി നവംബർ 7.
യോഗ്യതാ മാനദണ്ഡങ്ങൾ
കേരളത്തിലെ സംവരണേതര വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആയിരിക്കണം. എസ്.സി/ എസ്.ടി/ ഒ.ബി.സി തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് അർഹതയില്ല. കുടുംബത്തിന്റെ വാർഷിക വരുമാനം പരമാവധി 4 ലക്ഷം രൂപയിൽ കവിയരുത്. (വില്ലേജ് ഓഫിസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് വേണം). വിദ്യാർഥിയുടെ പേര് കുടുംബ റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മറ്റ് സ്കോളർഷിപ്പുകൾ കൈപ്പറ്റുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.വിദ്യാർഥിയുടെ പേരിൽ ദേശസാത്കൃത/ ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. സ്കോളർഷിപ് വിദ്യാഭ്യാസ തലങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത തുകകളാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് 2500, ഹയർസെക്കൻഡറി 3000,ഡിപ്ലോമ, ഐ.ടി.ഐ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് 6000, ഡിഗ്രി നോൺ പ്രഫഷനൽ 6000, ജനറൽ പി.ജി നോൺ പ്രഫഷനൽ 6000, പ്രഫഷനൽ ബിരുദം 8000, പി.ജി 16000, സി എ,സി.എം.എ 10000. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ. ആവശ്യമായ രേഖകൾ വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് റേഷൻ കാർഡിന്റെ പകർപ്പ് ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് മുൻവർഷത്തെ മാർക്ക് ലിസ്റ്റ് /പരീക്ഷാ സർട്ടിഫിക്കറ്റ് പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ആധാർ കാർഡ്
അപേക്ഷക്കും വിശദ വിവരങ്ങൾക്കും: kswcfc.org. ഫോൺ നമ്പർ: 0471-2311215, 6238170312. ഇ-മെയിൽ: kswcfc@gmail.com

