Tuesday, October 6, 2026
No menu items!
Homeവാർത്തകൾശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ താല്ക്കാലിക നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. ആകെ 87...

ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ താല്ക്കാലിക നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. ആകെ 87 ഒഴിവുകൾ; അഭിമുഖം ഒക്ടോബര്‍ എട്ടിന്

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലപൂജ – മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. ആകെ 87 ഒഴിവുകൾ ഉണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന സെന്ററുകളിൽ ആണ് നിയമനം

യോഗ്യത: അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. 2026 നവംബര്‍ 14 മുതല്‍ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി

ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം കലക്ടറേറ്റ് കെട്ടിടത്തിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. അഭിമുഖം ഒക്ടോബര്‍ എട്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 9961632380

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments