Sunday, May 3, 2026
No menu items!
Homeവാർത്തകൾവില കൂട്ടുമോ? സമ്മർദം തുടർന്ന് എണ്ണ കമ്പനികൾ, കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ പിടിച്ച് പ്രതിപക്ഷം

വില കൂട്ടുമോ? സമ്മർദം തുടർന്ന് എണ്ണ കമ്പനികൾ, കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ പിടിച്ച് പ്രതിപക്ഷം

ദില്ലി: ഇന്ധനവില ഉടൻ കൂട്ടുമെന്ന അഭ്യൂഹം ശക്തം. എണ്ണ കമ്പനികൾ സമ്മർദം തുടരുകയാണ്. കമ്പനികൾ വലിയ നഷ്ടം നേരിടുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിലവർധനയുടെ സൂചനയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. എൽപിജി വില വർധനയ്ക്ക് എതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഹോട്ടലുകൾ. ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതോടെയാണ് അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്‍റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്‍റെ ഫേസ്ബുക്ക് പേജിൽ രാഹുല്‍ ഗാന്ധി കുറിച്ചിരുന്നു. ഓയിൽ വില കുറഞ്ഞപ്പോൾ മോദി സർക്കാർ ലാഭം നേടി. ഇനി വില വർധിക്കുമ്പോൾ ഭാരം ജനങ്ങളുടെ തലയിൽ വെക്കും. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ-ഡീസൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാൽ, പെട്രോളിയം മന്ത്രാലയം ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. പെട്രോൾ-ഡീസൽ വിലവർധനവിന് യാതൊരു നിർദേശവും പരിഗണനയിലില്ലെന്നും ഇത്തരം വാർത്തകൾ ജനങ്ങളിൽ ഭയവും ആശങ്കയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതും വഞ്ചനാപരവുമാണെന്നുമാണ് എന്ന് മന്ത്രാലയം വ്യക്തമാക്കുന്നത്.നിലവിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലകൾ നിരവധി മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വില കൂടുതലാണെങ്കിലും, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനികൾ വിലകൾ സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ആരോപണം രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വിലവർധനവ് ഒഴിവാക്കി ജനങ്ങളെ ആശ്വസിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭാരം ജനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് മോദി സർക്കാരിന്റെ രീതിയെന്നാണ് അദ്ദേഹത്തിന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments