Tuesday, October 27, 2026
No menu items!
Homeവാർത്തകൾവയോജനങ്ങളുടെ പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കി വയോജന ബില്‍ കേരള നിയമസഭ നിയമസഭ...

വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കി വയോജന ബില്‍ കേരള നിയമസഭ നിയമസഭ പാസാക്കി.

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്ന വയോജന ബില്‍ കേരള നിയമസഭ നിയമസഭ പാസാക്കി. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍, പകല്‍വീട്, ഹോം കെയര്‍ ഏജന്‍സി തുടങ്ങിയ സേവനങ്ങള്‍ക്ക് നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ല് വിഭാവനം ചെയ്യുന്നു.

നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും ഒടുവിലാണ് ഈ ബില്ല് സഭാംഗീകാരം നേടിയത്. വയോജനങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു ബില്ല് പാസാക്കുന്നത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാന്‍ സാധ്യതയുള്ള മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ കേരള നിയമസഭയ്ക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ‘ലോകം ശ്രദ്ധിക്കുന്ന ഒരു മോഡല്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കണം എന്നതാണ് നമ്മുടെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴിയിലൂടെ നമ്മള്‍ സഞ്ചരിക്കുന്നു. 2026 ലെ കേരള മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും ബില്‍ നിയമസഭ പാസാക്കി. കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയായിരിക്കുകയാണ്’ – മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments