Saturday, November 7, 2026
No menu items!
Homeവാർത്തകൾറേഷന്‍ കടകളിലെ ക്രമക്കേടുകള്‍ തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പദ്ധതി

റേഷന്‍ കടകളിലെ ക്രമക്കേടുകള്‍ തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പദ്ധതി

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ മറിച്ചു കടത്തുന്നവര്‍ ശ്രദ്ധിക്കുക. കടക്കാരന്‍ കണ്ണടച്ചാലും ക്രമക്കേടുകള്‍ ഇനി ക്യാമറ കാണും. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയ്യാറാക്കി.

സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. അടുത്ത വര്‍ഷത്തെ ബജറ്റിലേക്കായി വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ ഇവ ഉള്‍പ്പെടുത്തും.റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കൈമാറുന്നതും മറിച്ചുവില്‍ക്കുന്നതും ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയുകയാണ് ക്യാമറ വെക്കുന്നതിന്റെ ലക്ഷ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments