Wednesday, November 4, 2026
No menu items!
Homeവാർത്തകൾറാഗിങ് തടയുന്നതിന് സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്

റാഗിങ് തടയുന്നതിന് സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്

തിരുവനന്തപുരം: റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്ന ‘സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്’ സർക്കാർ ഇന്ന് പുറത്തിറക്കും. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെത്തുടർ ന്ന് ആത്മഹത്യചെയ്ത തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥൻ്റെ പേരിലാണു റാഗിങ് വിരുദ്ധനിയമവും വിദ്യാർഥികൾക്ക് സഹായകമാകുന്ന മൊബൈൽ ആപ്ലിക്കേഷനും ഒരുക്കിയിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പും വെബ്സൈറ്റും വികസിപ്പിച്ചത്.വിദ്യാർഥികൾക്ക് സ്വന്തം പേരിലോ സഹപാഠികൾക്കുവേണ്ടിയോ ആപ്പിലൂടെ പരാതി നൽകാം. എഴുത്തായോ, ശബ്ദ സന്ദേശമായോ വിവരങ്ങൾ കൈമാറാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനു തൂഫാൻ സ്ക്വാഡുകളുമായും ആപ്പിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments