Friday, June 12, 2026
No menu items!
Homeവാർത്തകൾരാജ്യത്തെ പരമോന്നത പൊതുനയ രൂപീകരണ ഫോറമായ നീതി ആയോഗിൽ പതിവിനു വിപരീതമായി 28 സംസ്ഥാനങ്ങളിലേയും...

രാജ്യത്തെ പരമോന്നത പൊതുനയ രൂപീകരണ ഫോറമായ നീതി ആയോഗിൽ പതിവിനു വിപരീതമായി 28 സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ പങ്കെടുത്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക നീതി ആയോഗ് യോഗങ്ങൾ സമീപവർഷങ്ങളിൽ പലപ്പോഴും ബഹിഷ്‌കരണങ്ങളാലും നിരവധി മുഖ്യമന്ത്രിമാരുടെ, പ്രത്യേകിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങൾ ഭരിക്കുന്നവരുടെ അസാന്നിധ്യത്താലും ശ്രദ്ധേയമായിരുന്നു. എന്നാൽ, ഇത്തവണ ആ പതിവ് പൂർണ്ണമായും മാറിമറിഞ്ഞു.രാജ്യത്തെ പരമോന്നത പൊതുനയ രൂപീകരണ ഫോറത്തിൽ വ്യാഴാഴ്ച രാജ്യത്തെ എല്ലാ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. ഇതോടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർ പങ്കെടുത്ത കൗൺസിൽ യോഗങ്ങളിലൊന്നായി ഇത് മാറി.

രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള ജോസഫ് വിജയ്, കർണാടകയിലെ ഡി.കെ ശിവകുമാർ, കേരളത്തിൽ നിന്ന് വി.ഡി സതീശൻ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി, ജാർഖണ്ഡിലെ ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശിലെ സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീരിലെ ഒമർ അബ്ദുള്ള എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ. ഇവർക്കൊപ്പം ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയ ബിജെപി മുഖ്യമന്ത്രിമാരും യോഗത്തിന്റെ ഭാഗമായി

മുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും നിരവധി കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സജീവമായ സഹകരണത്തിലൂടെ ദേശീയ മുൻഗണനകൾക്കും വികസന തന്ത്രങ്ങൾക്കും രൂപം നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടിയിൽ സമീപവർഷങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

നീതി ആയോഗിന്റെ 11-ാമത് ഭരണസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവർ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

നീതി ആയോഗ് യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തി. ഇതിൽ നാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ്.

കഴിഞ്ഞ വർഷം നടന്ന പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ മൂന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരും എൻഡിഎ സഖ്യകക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തിരുന്നില്ല.

2024-ൽ പത്തോളം മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പല പ്രതിപക്ഷ നേതാക്കളും പരിപാടി ബഹിഷ്‌കരിച്ചപ്പോൾ, മറ്റുള്ളവർ തങ്ങളുടെ മുൻകൂട്ടിയുള്ള മറ്റ് തിരക്കുകൾ കാരണം പങ്കെടുക്കാതിരിക്കുകയും തങ്ങൾക്ക് പകരം പ്രതിനിധികളെ അയക്കുകയുമാണ് ചെയ്തത്. സമാനമായ ഒരു പ്രവണതയാണ് 2023 ലും ദൃശ്യമായത്, അന്ന് ഒൻപത് മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതിന് മുൻപുള്ള വർഷങ്ങളിലും സമാനമായ രീതി തന്നെയാണ് തുടർന്നിരുന്നത്.

ഈയൊരു പശ്ചാത്തലത്തിൽ, സമീപകാല കീഴ്‌വഴക്കങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എല്ലാ മുഖ്യമന്ത്രിമാരുടെയും പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു എന്നത് ശനിയാഴ്ചത്തെ യോഗത്തെ വേറിട്ടതാക്കി മാറ്റുന്നു.

യോഗത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്,സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യത്തെ പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ത്യയുടെ വികസന യാത്ര വേഗത്തിലാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് വ്യക്തമാക്കി.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments