Sunday, August 30, 2026
No menu items!
Homeവാർത്തകൾമിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ 31 മലയാളികൾ തിരിച്ചെത്തി;275 ഇന്ത്യക്കാരെ ഇനിയും കാണാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം

മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ 31 മലയാളികൾ തിരിച്ചെത്തി;275 ഇന്ത്യക്കാരെ ഇനിയും കാണാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ 31 മലയാളികൾ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇവർ വെള്ളം ഇരച്ചെത്തിയത് സുനാമി പോലെയാണെന്ന് പറഞ്ഞു.പ്രളയത്തില്‍ 275 ഇന്ത്യക്കാരെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയ 108 ഇന്ത്യക്കാരെയും ഉടൻ നാട്ടിൽ എത്തിക്കും. ചൈന അതിര്‍ത്തിയിലെ 900 പേർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ദുരന്തത്തിൽ മരണസംഖ്യ 675 ആയി ഉയര്‍ന്നു.275 ഇന്ത്യക്കാരെയാണ് ഇത് വരെയും ബന്ധപ്പെടാനാകാത്തത്. കേരളത്തില്‍ നിന്നുള്ള ഏഴ് പേര് കണ്ടെത്താൻ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. ബംഗാളില്‍ നിന്നുളള 37 പേരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബംഗാൾ സർക്കാരും അറിയിച്ചു. നേപ്പാളിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ നിന്നുള്ളവരുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും. ചൈനയിൽ നിന്ന് 598 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിലേക്ക് എത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ 900 പേരെയും രക്ഷപ്പെടുത്തും. കാണാതായ 128 ഇന്ത്യൻ വംശജരെ ബന്ധപെടുന്നതിനായും ശ്രമം തുടരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രളയ ജലം എത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരാഖണ്ഡ്, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ ജാഗ്രത തുടരുകയാണ്.അതിനിടെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട 11 അംഗ എൻഡിആര്‍എഫ് സംഘം നേപ്പാളിൽ എത്തി. പ്രളയം തകർത്ത ജലവൈദ്യുത തുരങ്കങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്ത്യയുടെ നാലാം വിമാനവും നേപ്പാളിൽ അവശ്യ സാധനങ്ങളുമായുള്ള നാലാമത്തെ വിമാനവും നേപ്പാളിൽ എത്തി . വിമാനം നേപ്പാളിൽ ഇറങ്ങുകയും 11 ടൺ ഭാരമുള്ള ദുരിതാശ്വാസ സാമാഗ്രികൾ കൈമാറുകയും ചെയ്തു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങളോടൊപ്പം ടണൽ സാങ്കേതിക വിദഗ്ധരുടെ സംഘം, ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരുടെ സംഘം എന്നിവരും നേപ്പാളിൽ ബെഡ്ഷീറ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കളും വിമാനത്തിൽ ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments