Sunday, October 18, 2026
No menu items!
Homeവാർത്തകൾമാക്കേക്കടവ് - നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നാടിനു സമർപ്പിക്കും

മാക്കേക്കടവ് – നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നാടിനു സമർപ്പിക്കും

ആലപ്പുഴ: വേമ്പനാട് കായലിന്റെ ഇരുകരകളിലുമുള്ള ആളുകളുടെ ചിരകാല അഭിലാഷമായിരുന്ന, ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് (ഒക്ടോബർ 18) നാടിനു സമർപ്പിക്കും. മാക്കേക്കടവിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അധ്യക്ഷനാകും. പാലം തുറക്കുന്നതോടെ ആലപ്പുഴയിൽ നിന്നുള്ളവർക്ക് വൈക്കം, കോട്ടയം, തൃപ്പുണിത്തറ എന്നിവിടങ്ങളിലേക്ക് ഇനി എളുപ്പ വഴിയാകും. ശബരിമല തീർഥടകർക്കും പാലം ഏറെ പ്രയോജനമാകും.ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിനെയും കോട്ടയം മണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് വൈക്കം വേമ്പനാട് കായലിന് കുറുകെ പാലം നിർമിച്ചത്. ആകെ 98.09 കോടി രൂപയാണ് നിർമാണ ചെലവ്. നിർദിഷ്ട തുറവൂർ – പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് പാലം. ഒന്നാം ഘട്ടമായി തുറവൂർ തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് 2015ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. രണ്ടാം ഘട്ടത്തിലുള്ള മാക്കേക്കടവ് നേരെകടവ് പാലം 2011 -12 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചത്. 2017 ജനുവരിയിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പാലത്തിൻ്റെ ശിലാസ്ഥാപന കർമം നടന്നത്.800 മീറ്റർ നീളമുള്ള പാലത്തിന് 7.50 മീറ്റർ വീതിയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയും ഇരുവശങ്ങളിലുമായി (ക്യാരേജ് വേ)1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകളുള്ള പാലത്തിന്റെ മധ്യഭാഗത്തായി 47.16 മീറ്റർ നീളമുള്ള രണ്ട് നാവിഗേഷൻ സ്പാനുകളും 35.76 മീറ്റർ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളും ഉൾപ്പെടുന്നു. കൂടാതെ, പാലത്തിന്റെ ഇരുവശങ്ങളിലുമായി 150 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകളും ആവശ്യമായ സർവീസ് റോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമായി നിർമിച്ചിരിക്കുന്ന പാലത്തിന് 47.16 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളും അവയ്ക്ക് എംഎഫ്എൽ (Maximum flood level ) നിരപ്പിൽ നിന്ന് 7.00 മീ ഉയരവുമുണ്ട്. ഇത് ഏറ്റവും വലിയ ബാർജുകളുടെ ഗതാഗതത്തിന് സുഗമമായ സഞ്ചാര പാത ഉറപ്പാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments