.
മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ ആറു ദിനങ്ങൾ പിന്നിട്ടു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിയ്ക്കുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് തിരുനാൾ ദിനങ്ങളിൽ എത്തിച്ചേരുന്നത്. ഏഴാം ദിനമായ ഇന്നലെ പരേത സ്മരണ ദിനമായി ആചരിച്ചു.
കുറുമുള്ളൂർ സെന്റ് മേരീസ് ഇടവക വികാരി ഫാ. ആൽബർട്ട് കുംബ്ലോലിൽ ദിവ്യബലിയിൽ മുഖ്യകാർമ്മികനായിരുന്നു. ദിവ്യബലിയ്ക്കു ശേഷം സെമിത്തേരി പ്രദക്ഷിണവും ഒപ്പീസും നടന്നു.. ഇന്ന് (ഒക്ടോബർ 3 ന് )വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി അസി.ഡയറക്ടർ ഫാ. ഫെലിക്സ് പുറത്തേപ്പറമ്പിൽ, പൊതി സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ.പോൾ ഡെന്നി രാമച്ചംകുടിഎന്നിവർ ആഘോഷമായ ദിവ്യബലിയ്ക്കു നേതൃത്വം നൽകും.
രാത്രി 8 ന് കലാസന്ധ്യ. അവതരണം ഹോളിക്രോസ് കമ്മ്യൂണിക്കേഷൻസ്
ഒക്ടോബർ 4 ശനി വൈകുന്നേരം 5 മണിക്ക് ദിവ്യബലി 5.30 ന് ആഘോഷമായ ദിവ്യബലി. കോട്ടയം നാഗമ്പടം സെന്റ്. ആന്റണീസ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഡോ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് മധുരംകാട് പന്തലിലേക്ക് വിശ്വാസ പ്രഘോഷണ യാത്ര (പ്രദക്ഷിണം). കുറവിലങ്ങാട് സെന്റ്. ഫ്രാൻസീസ് മൗണ്ട് റെക്ടർ ഫാ.എബി പാറേപ്പറമ്പിൽ (TOR)വചന സന്ദേശം നൽകും. തിരുനാൾ സമാപന ദിനമായ ഒക്ടോബർ 5 ന് രാവിലെ 10 മണിക്ക് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും.. 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് വിജയപുരം രൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ. ജസ്റ്റിൻ മഠത്തിപ്പമ്പിൽ മുഖ്യകാർമ്മികനാകും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമ്മൽഗിരി പ്രൊഫ. റവ.ഡോ.സെബാസ്റ്റ്യൻ പ്ലാത്തോട്ടം സഹകാർമ്മികനാകും. ദിവ്യബലിയ്ക്കു ശേഷം നാടുകുന്ന് കപ്പേളയിലക്ക് പ്രദക്ഷിണം. തിരികെ ദൈവാലയത്തിലെത്തി പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനു ശേഷം വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിന് ഭക്തജനങ്ങൾക്ക് അവസരം നൽകുന്നു. കൊടിയിറക്ക് കർമ്മത്തിന് ശേഷം നേർച്ചസദ്യയോടെ തിരുനാൾ സമാപിയ്ക്കും.



