Friday, September 4, 2026
No menu items!
Homeവാർത്തകൾഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (BHEL) ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; ...

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (BHEL) ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; 380 ഒഴിവുകൾ, ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരുച്ചിറപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (BHEL) തിരുച്ചിറപ്പള്ളി യൂണിറ്റിൽ 2026-27 വർഷത്തെ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 380 ഒഴിവുകളാണുള്ളത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12

ഒഴിവുകളുടെ വിവരങ്ങൾ

ഫിറ്റർ : 125

വെൽഡർ : 115

കോപ്പ (COPA): 45

ഇലക്ട്രീഷ്യൻ : 30

ടർണർ : 20

മെഷിനിസ്റ്റ്: 20

മോട്ടോർ മെക്കാനിക് : 12

ഇൻസ്ട്രുമെന്റ് മെക്കാനിക് : 7

മെക്കാനിക് ആർ & എസി: 6സ്റ്റൈപന്റ്ഫിറ്റർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മോട്ടോർ മെക്കാനിക്, ആർ & എസി: 11,040 രൂപ പ്രതിമാസം
വെൽഡർ, കോപ്പ: 10,560 രൂപ പ്രതിമാസം

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത റഗുലർ ഐ.ടി.ഐ (ITI) കോഴ്സ് പൂർത്തിയാക്കിയവരുമായിരിക്കണം (വെൽഡർ ട്രേഡിന് NCVT മാത്രം).

പ്രായപരിധി (2025 ജൂലൈ 1 അനുസരിച്ച്): 18 മുതൽ 27 വയസ്സ് വരെ. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PWD) 10 വർഷവും ഇളവ് ലഭിക്കും

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ആദ്യം കേന്ദ്ര ഗവൺമെന്റിന്റെ www.apprenticeshipindia.gov.in (RDSDE/NAPS) പോർട്ടലിൽ രജിസ്റ്റർ ചെയ്യണംഅതിനുശേഷം ബി.എച്ച്.ഇ.എൽ തിരുച്ചിറപ്പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://trichy.bhel.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments