തിരുവനന്തപുരം:ഇന്നും തിങ്കൾ മുതൽ ബുധൻ വരെ 3 ദിവസവും ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ഇടപാടുകൾ നടത്താനായി നാളെ ബാങ്കുകൾ തുറക്കും. ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന തല ബാങ്ക്സ് സമിതി എല്ലാ ബാങ്കുകൾക്കും കൈമാറി, എടിഎമ്മുകളിൽ പണവും ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സമര ദിവസങ്ങളിൽ എടിഎം ചാർജുകൾ ബാങ്കുകൾ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. 1-ന് ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെങ്കിലും 2-ന് പൊതുആവധിയാണ്, ഫലത്തിൽ വരുന്ന ആഴ്ച 2 ദിവസം മാത്രമേ ബാങ്കുകൾ പൂർണ്ണമായി പ്രവർത്തിക്കൂ. ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് ട്രഷറി ശാഖകൾക്ക് സാധാരണ സൂക്ഷിക്കുന്ന പണത്തിന്റെ ഇരട്ടി തുക കൈവശം വയ്ക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകി.

