Thursday, April 30, 2026
No menu items!
Homeവാർത്തകൾബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും

ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും

കൊച്ചി: ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും. ഇന്നലെയായിരുന്നു അപകടം. രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. ബംഗളൂരുവും ബൗറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണാണ് അപകടം. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 അംഗസംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. പർച്ചേസിംഗ് ആയി പലവഴിക്കായി തിരഞ്ഞ ഇവർ മഴ നനയാതിരിക്കാൻ ആണ് ആശുപത്രി കൊമ്പൗണ്ടിലെ ടാർപോളിൻ ഷീറ്റിന് താഴെ നിന്നത്. അപകട സ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെ.സി വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ചികിത്സയിലുള്ളവർക്ക് ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments