Sunday, May 3, 2026
No menu items!
Homeവാർത്തകൾപ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപവരെ ശമ്പളം വാങ്ങാം; ഇനി കുറച്ച് ദിവസങ്ങൾ മാത്രം,...

പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപവരെ ശമ്പളം വാങ്ങാം; ഇനി കുറച്ച് ദിവസങ്ങൾ മാത്രം, വേഗം അപേക്ഷിച്ചോളൂ

പ്ലസ് ടു പാസായവർക്ക് കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർമാരാകാൻ അവസരം ഒരുക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി). സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡിയിലേക്കാണ് 731 ഒഴിവുകളുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമാണു നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്.

18നും 27നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി–പേ ബാൻഡ് 7,600 രൂപയാണ് (ബേസിക്) ശമ്പളം.സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി–പേ ബാൻഡ് 14,500 രൂപയും (ബേസിക്) ഗ്രേഡ് സി വിഭാഗത്തിന് 50,000–60,000 രൂപയും ഗ്രേഡ് ഡി വിഭാഗത്തിന് 36,000–45,000 രൂപയുമാണു ശമ്പളം.

എഴുത്തുപരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേനയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഒബ്ജെക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ ജൂലൈ/ഓഗസ്റ്റിൽ നടത്തും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (50 ചോദ്യം/50 മാർക്ക്), ജനറൽ അവയർനെസ് (50 ചോദ്യം/50 മാർക്ക്), ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ (100 ചോദ്യം/100 മാർക്ക്) എന്നിങ്ങനെ 3 പാർട്ടുകളുള്ള, 2 മണിക്കൂർ (30 മിനിറ്റ്+30 മിനിറ്റ്+6 മിനിറ്റ്) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ട് (0.25 മാർക്ക്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments