Wednesday, August 12, 2026
No menu items!
Homeവാർത്തകൾപോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി

കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ മിന്നുചാര്‍ത്തി. റൊണാള്‍ഡോ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.

വിവാഹമോതിരം ധരിച്ച് പരസ്പരം കൈകള്‍ ചേര്‍ത്തുവച്ചിരിക്കുന്ന ചിത്രമാണ് റൊണാള്‍ഡോ പങ്കുവെച്ചത്. അഞ്ച് കുട്ടികളുടെ സാന്നിധ്യത്തില്‍ലായിരുന്നു ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയക്ക് 41വയസും വധുവിന് 32 വയസുമാണ് പ്രായം.പത്തുവര്‍ഷം മുന്‍പ് ഗുച്ചി ഷോപ്പിലെ സെയില്‍സ് അസിസ്റ്റന്റ് ആയിരക്കെയാണ് ജോര്‍ജിനയെ റൊണാള്‍ഡോ കണ്ടുമുട്ടുന്നത്. അതിന് മുമ്പ് താരത്തിന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ജോര്‍ജിനയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും ആ ബന്ധം വളരുകയും ചെയ്തു. പത്തുവര്‍ഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11 ന് റോഡ്രിഗസ് ഇന്‍സ്റ്റാഗ്രാമില്‍ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനോയുടെ വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിന് ആരാധകര്‍ മെദീരയയിലെ പള്ളിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments