Saturday, July 4, 2026
No menu items!
Homeവാർത്തകൾപൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിർദേശം

പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിർദേശം

തൃശ്ശൂര്‍: പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. നിലവില്‍ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിക്ക് മുകളിലായാല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്.ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്കും എത്തിച്ചേരുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതിനാല്‍ പൊതുജനങ്ങള്‍ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും കര്‍ശന വിലക്കുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments