Wednesday, May 6, 2026
No menu items!
Homeവാർത്തകൾപുതിയ മഹാമാരി, ഹന്താ വൈറസ് വാക്സിനില്ല, മരുന്നില്ല; ലോകാരോഗ്യ സംഘടന ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

പുതിയ മഹാമാരി, ഹന്താ വൈറസ് വാക്സിനില്ല, മരുന്നില്ല; ലോകാരോഗ്യ സംഘടന ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ന്യൂഡൽഹി: ലോകം മറ്റൊരു വൈറസ് ഭീഷണിയുടെ നിഴലിൽ. ഹന്താവൈറസ് (Hantavirus) വ്യാപനത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ക്രൂയിസ് കപ്പലിൽ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതോടെയാണ് ഈ രോഗം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായത്. എന്നാൽ ഇത് കപ്പൽ യാത്രക്കാരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഏതു സാഹചര്യത്തിലും മനുഷ്യരിലേക്ക് പടരാമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.എലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. ഇവയുടെ വിസർജ്യം, മൂത്രം, ഉമിനീർ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ (Aerosol Transmission) ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. വീടുകൾ, ഓഫീസുകൾ, ഗോഡൗണുകൾ തുടങ്ങി എലികളുടെ സാന്നിധ്യമുള്ള എവിടെനിന്നും ഈ രോഗബാധയുണ്ടാകാം. സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് അപൂർവ്വമാണെങ്കിലും, ശ്വസനത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.ഹന്താവൈറസ് ബാധിച്ചാൽ ആദ്യഘട്ടത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് കാണപ്പെടുക.കടുത്ത പനി, തളർച്ച, പേശി വേദന (പ്രത്യേകിച്ച് തുട, പുറംഭാഗം, ചുമൽ എന്നിവിടങ്ങളിൽ). തലവേദന, തലകറക്കം, വിറയൽ. ഛർദ്ദിയും വയറുവേദനയും.രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തെയും (Hantavirus Pulmonary Syndrome – HPS) വൃക്കകളെയും (HFRS) ഇത് ബാധിക്കും. ശ്വാസകോശത്തിൽ വെള്ളം നിറയുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നത് മരണത്തിന് വരെ കാരണമാകും. 38 ശതമാനത്തോളമാണ് ഈ രോഗത്തിന്റെ മരണനിരക്ക് എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.നിലവിൽ ഹന്താവൈറസിന് പ്രത്യേക വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല. അതിനാൽ പ്രതിരോധം തന്നെയാണ് ഏക മാർഗ്ഗം. വീടിനകത്തും പരിസരങ്ങളിലും എലികളുടെ സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കുക.ശുചിത്വം പാലിക്കുക: എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്ക് ധരിക്കുക. പൊടി ഉയരാത്ത രീതിയിൽ അണുനാശിനികൾ ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ.ഭക്ഷണം സുരക്ഷിതമാക്കുക: ആഹാരസാധനങ്ങൾ എലികൾക്ക് കടക്കാൻ കഴിയാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.യാത്രകളിൽ ശ്രദ്ധിക്കുക: കാടുകളിലോ ഗുഹകളിലോ പോകുന്ന വിനോദസഞ്ചാരികൾ വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ കയറുമ്പോൾ ജാഗ്രത പാലിക്കണം.ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഹന്താവൈറസ് വ്യാപന സാധ്യത നിരീക്ഷിച്ചു വരികയാണ്. കൃത്യസമയത്ത് ചികിത്സ തേടുക എന്നതും രോഗലക്ഷണങ്ങൾ തിരിച്ചറിയുക എന്നതും അതിപ്രധാനമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments