Friday, November 13, 2026
No menu items!
Homeവാർത്തകൾപി റ്റി ഉഷ വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ്...

പി റ്റി ഉഷ വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തി. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷ ജനറൽ അസംബ്ലിയിലേക്ക് എത്തുന്നത്. ഇതോടെ ഡിസംബർ 5-ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള സാധ്യതകൾ ഉഷയ്ക്ക് മുന്നിൽ സജീവമായി.അത്‌ലറ്റിക്സ് ഫെഡറേഷൻ തഴഞ്ഞു; തുണയായി ഐസ് ഹോക്കിദേശീയ കായിക ഫെഡറേഷനുകൾക്ക് ജനറൽ അസംബ്ലിയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ നിർദേശിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. നേരത്തെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിൽ ഉഷയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണസമിതിയിലേക്ക് എത്താൻ ഉഷയ്ക്ക് മുന്നിലുള്ള ഏക വഴി ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്‍റെ പ്രതിനിധിയാവുക എന്നതായിരുന്നു. ഐസ് ഹോക്കി ഫെഡറേഷന്‍റെ നാമനിർദേശത്തിലൂടെ ആ കടമ്പ ഉഷ മറികടന്നു.പ്രമുഖർ ഉൾപ്പെട്ട 60 അംഗ പട്ടിക30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നായി ഒരു പുരുഷനും ഒരു വനിതയും വീതം ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലി പട്ടികയിലുള്ളത്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി തമിഴ്നാട് മന്ത്രി ആധവ് അർജുനയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ അത്‌ലറ്റ്സ് കമ്മീഷൻ പ്രതിനിധികളായി മലയാളി നീന്തൽ താരം സജൻ പ്രകാശ്, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരെ തിരഞ്ഞെടുത്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments