Wednesday, October 28, 2026
No menu items!
Homeവാർത്തകൾനോർക്ക കെയർ 2026-27 പദ്ധതിയുടെ ഓൺലൈൻ എൻറോൾമെന്റ് പോർട്ടൽ പ്രവർത്തനം ഇന്നു മുതൽ ആരംഭിച്ചേക്കും

നോർക്ക കെയർ 2026-27 പദ്ധതിയുടെ ഓൺലൈൻ എൻറോൾമെന്റ് പോർട്ടൽ പ്രവർത്തനം ഇന്നു മുതൽ ആരംഭിച്ചേക്കും

ദോഹ: നോർക്ക കെയർ ഇൻഷുറൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമം. നോർക്ക കെയർ 2026-27 പദ്ധതിയുടെ ഓൺലൈൻ എൻറോൾമെന്റ് പോർട്ടൽ പ്രവർത്തനം ഇന്നു മുതൽ ആരംഭിച്ചേക്കുമെന്ന് നോർക്ക കെയർ അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അറിയിപ്പ് നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്ത് വിട്ടിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും മുഖേന പോളിസി പുതുക്കാനുള്ള സൗകര്യം ലഭ്യമാകും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇൻഷുറൻസ് കാലാവധി ഒക്ടോബർ 31-ന് അവസാനിക്കാനിരിക്കെ, പുതുക്കൽ നടപടികൾ വൈകിയത് പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഒക്ടോബർ 21-ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന എൻറോൾമെന്റ് പിന്നീട് 25-ലേക്ക് മാറ്റിയെങ്കിലും പോർട്ടൽ തുറക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. പ്രവാസികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ‘ഗൾഫ് മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി നീട്ടി നൽകിയുള്ള ആശ്വാസകരമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇൻഷുറൻസ് കമ്പനികൾക്ക് ഭീമമായ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ, പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാകാത്ത രീതിയിൽ പ്രീമിയം തുക നിശ്ചയിക്കാൻ നിരന്തരം ചർച്ചകൾ നടത്തേണ്ടി വന്നതാണ് കാലതാമസത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചിരുന്നു. നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, അല്ലെങ്കിൽ എൻ.ആർ.കെ ഐ.ഡി കാർഡുള്ളവർക്ക് അപേക്ഷിക്കാം. പോളിസി നിബന്ധനകൾക്ക് വിധേയമായി ഇന്ത്യക്കുള്ളിലെ ചികിത്സകൾക്ക് മാത്രമായിരിക്കും പരിരക്ഷ ലഭ്യമാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments