Friday, September 4, 2026
No menu items!
Homeവാർത്തകൾനേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1273 ഇനിയും 4000ത്തിൽ അധികം പേരെ കണ്ടെത്താനായിട്ടില്ല.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1273 ഇനിയും 4000ത്തിൽ അധികം പേരെ കണ്ടെത്താനായിട്ടില്ല.

കാഠ്മണ്ഡു; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നാലായിരത്തിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ജലവൈദ്യുത തുരങ്കങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിലിന് ഇന്ത്യൻ സംഘവും നേതൃത്വം നൽകും.പ്രത്യേക ഡിറ്റക്ടർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും രക്ഷാദൗത്യം. ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതോളം പേരെയും കണ്ടെത്താനുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയും പുരോഗമിക്കുകയാണ്.. അതേസമയം മരണസംഖ്യ 1273 ആയി.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി. ഉത്തരാഖണ്ഡിൽ ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ 12 പേർ മരിച്ചു. യുപിയിലെ വെള്ളപ്പൊക്കത്തിൽ മരണം അഞ്ചായി. യുപിയിലെ 31 ജില്ലകളിലാണ് കാലവർഷം സാരമായി ബാധിച്ചത്. 23 ജില്ലകളിൽ നിന്നായി ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലൂള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും പുഴകൾ കരകവിഞ്ഞൊഴുകി. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments