Thursday, May 14, 2026
No menu items!
Homeവാർത്തകൾനീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപിയുടെ രാജസ്ഥാനിലെ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിലായി.

നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപിയുടെ രാജസ്ഥാനിലെ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിലായി.

ഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപിയുടെ രാജസ്ഥാനിലെ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിലായി. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്..ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാളും സഹോദരൻ മാംഗിലാൽ ബിവാളും ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് സിബിഐ പറയുന്നു. എന്നാൽ പാർട്ടിയുമായി ഇവർക്ക് ഇപ്പോൾ ബന്ധമില്ലെന്നാണ് ബിജെപി വാദം.രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ നഗരങ്ങളിലായി നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ അറിയിച്ചു. നാസിക്കിൽ നിന്ന് 30 വയസ്സുകാരനായ ശുഭം ഖൈർനാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഇന്ന് ഡൽഹിയിൽ എത്തിക്കും.പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ പിടിച്ചെടുത്തു.പരീക്ഷാ പേപ്പറുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരിക്കാവുന്ന മെസേജിംഗ് ആപ്ലിക്കേഷനുകൾ കണ്ടെത്തുന്നതിന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. പരീക്ഷാ റദ്ദാക്കിയതോടെ പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് എൻടിഎ. ചോർച്ചയിൽ ഇന്ന് ഡൽഹിയിൽ വിവിധ സംഘടനകൾ പ്രതിഷേധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments