പനാജി : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.
വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില് ഒരാളായ പടേക്കര്‍, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

