Sunday, October 25, 2026
No menu items!
Homeവാർത്തകൾഡ്രെഡ്ജിങ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; അഭിമുഖം കൊച്ചിയിലും

ഡ്രെഡ്ജിങ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; അഭിമുഖം കൊച്ചിയിലും

കൊച്ചി: ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (DCIL) വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി വിഭാഗങ്ങളിലായി ആകെ 28 ഒഴിവുകളാണുള്ളത്. കൂടാതെ, ഫ്ലീറ്റ് പേഴ്സണൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലും നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.

ഒഴിവുകൾ

  • ട്രെയിനി മറൈൻ എഞ്ചിനീയർ – 14
  • ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ – 10
  • എൻസിവി ട്രെയിനി – 4
  • ഫ്ലീറ്റ് പേഴ്സണൽ – ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല

യോഗ്യത

ട്രെയിനി മറൈൻ എഞ്ചിനീയർ തസ്തികയിലേക്ക് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള മറൈൻ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ തസ്തികയിലേക്ക് ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഇലക്ട്രിക്കൽ ട്രെയിനിങ് ഓഫീസർ (ETO) കോഴ്സും ആവശ്യമാണ്.

എൻസിവി ട്രെയിനി തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ജനറൽ പർപ്പസ് (GP) റേറ്റിങ് പരിശീലനവും വേണം.

ഫ്ലീറ്റ് പേഴ്സണൽ തസ്തികകളിലേക്ക് ആവശ്യമായ മാരിടൈം സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയവും നിർബന്ധമാണ്.

അഭിമുഖ തീയതിയും വേദികളും

നവംബർ 5ന് താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ അഭിമുഖം നടക്കും.

കൊച്ചി: ഡി.സി.ഐ.എൽ, ഡോർ നമ്പർ 57/566 (D9), ചാക്കലക്കൽ ബിൽഡിങ്, കെ.പി. വള്ളോൺ റോഡ്, കടവന്ത്ര, കൊച്ചി – 682020.

ചെന്നൈ: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഈസ്റ്റ് കോസ്റ്റ് റോഡ്, സെമ്മഞ്ചേരി, ചെന്നൈ – 600119.

കൊൽക്കത്ത: ഡി.സി.ഐ.എൽ, കെ.ഒ.പി.ടി ക്വാർട്ടേഴ്സ് B3, B5, നിമക്മഹൽ റോഡ്, കൊൽക്കത്ത – 700043.

വിശാഖപട്ടണം: ഡി.സി.ഐ.എൽ, ഡ്രെഡ്ജ് ഹൗസ്, എച്ച്.ബി. കോളനി, സീതമ്മധാര, വിശാഖപട്ടണം – 530022.

ഡ്രെഡ്ജ് മാസ്റ്റർ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേർഡ് ഓഫീസർ, ചീഫ് എൻജിനീയർ ഓഫീസർ, സെക്കൻഡ് എൻജിനീയർ ഓഫീസർ, ഫോർത്ത് എൻജിനീയർ ഓഫീസർ, പെറ്റി ഓഫീസർ (ഡ്രെഡ്ജിങ്) എന്നീ തസ്തികകളിലേക്കാണ് ഈ കേന്ദ്രങ്ങളിൽ അഭിമുഖം നടത്തുന്നത്.

അതേസമയം, ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി തസ്തികകളിലേക്കുള്ള അഭിമുഖം നവംബർ 6ന് വിശാഖപട്ടണത്തെ ഡ്രെഡ്ജ് ഹൗസിൽ നടക്കും.

ആവശ്യമായ രേഖകൾ

ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷാഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കും ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: https://www.dredge-india.com/career

വിജ്ഞാപനം: https://dredge-india.com/files/WebsiteAdvNo042026.pdf

ഒഴിവുകളുടെ എണ്ണംട്രെയിനി മറൈൻ എഞ്ചിനീയർ – 14ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ – 10എൻസിവി ട്രെയിനി – 4ഫ്ലീറ്റ് പേഴ്സണൽ – ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments