Thursday, November 12, 2026
No menu items!
Homeവാർത്തകൾഡെങ്കിപ്പനി പടരാൻ സാധ്യതയുള്ള കാലാവസ്ഥ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ഡെങ്കിപ്പനി പടരാൻ സാധ്യതയുള്ള കാലാവസ്ഥ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ അവസാനിക്കുന്ന സമയം ആയതിനാല്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇടവിട്ടുള്ള മഴയും വെയിലും വരുന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുകയും കൊതുകിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യും. മഴയ്ക്കു പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ടിന്നുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ചിരട്ടകള്‍, പൂച്ചട്ടികള്‍, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കല്‍ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ അവയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങള്‍ ഉരച്ചുകഴുകുകയും വേണം.

ചിരട്ടകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ഉപേക്ഷിച്ച ടയറുകള്‍, മണ്‍പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ, എയര്‍ കൂളറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈ ഡേ’ ആചരിച്ച് ഇത്തരം സാധനങ്ങള്‍ വൃത്തിയാക്കണം. കുടിവെള്ള ശേഖരണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുകുകടക്കാത്ത വിധം ഭദ്രമായി മൂടിവയ്ക്കണം.

കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവലകള്‍ ഉപയോഗിക്കുക, കൊതുകുനിരോധന ക്രീമുകള്‍ പുരട്ടുക, പൂര്‍ണ്ണമായും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കുക, മാത്രമല്ല പനി കുറയാന്‍ കാത്തിരിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടുക.

കൊതുകിന്റെ ഉത്ഭവം തടയുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനി വ്യാപനം പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിക്കൂ. ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതില്‍ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments