Sunday, November 15, 2026
No menu items!
Homeവാർത്തകൾതൃശൂർ സുവോളജിക്കൽ പാർക്കിൽ 23 ഒഴിവുകൾ; അനിമൽ കീപ്പർ മുതൽ ഓഫീസർ വരെ; സ്ത്രീകൾക്കും അവസരം

തൃശൂർ സുവോളജിക്കൽ പാർക്കിൽ 23 ഒഴിവുകൾ; അനിമൽ കീപ്പർ മുതൽ ഓഫീസർ വരെ; സ്ത്രീകൾക്കും അവസരം

തൃശൂർ സുവോളജിക്കൽ പാർക്കിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എജ്യുക്കേഷണൽ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ (PRO), ഇലക്ട്രീഷ്യൻ, അനിമൽ കീപ്പർ ട്രെയിനി എന്നീ തസ്തികകളിലായി ആകെ 23 ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 15 വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • എജ്യുക്കേഷണൽ ഓഫീസർ – 1
  • പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) – 1
  • ഇലക്ട്രീഷ്യൻ – 1
  • അനിമൽ കീപ്പർ ട്രെയിനി – 20 (പുരുഷന്മാർ 15, വനിതകൾ 5)

1. എജ്യുക്കേഷണൽ ഓഫീസർ

ഒഴിവ്: 1

ശമ്പളം: 30,990 രൂപ

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് സുവോളജി, വൈൽഡ്‌ലൈഫ് ബയോളജി അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം. മൃഗശാലയിൽ എജ്യുക്കേഷണൽ ഓഫീസറായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമോ സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപനപരിചയമോ ആവശ്യമാണ്.

പ്രായപരിധി: 18–40 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.

2. പബ്ലിക് റിലേഷൻസ് ഓഫീസർ (PRO)

ഒഴിവ്: 1

ശമ്പളം: പ്രതിമാസം രൂപ 30,990

യോഗ്യത: ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ വേണം. ബന്ധപ്പെട്ട മേഖലയിൽ ഏകദേശം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുത്തിലും സംസാരത്തിലും പ്രാവീണ്യം ആവശ്യമാണ്.

പ്രായപരിധി: 18–40 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.

3. ഇലക്ട്രീഷ്യൻ

ഒഴിവ്: 1

ശമ്പളം: പ്രതിമാസം 22,130 രൂപ

യോഗ്യത: പത്താം ക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ./ഐ.ടി.സി. സർട്ടിഫിക്കറ്റ്, കേരള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ് എന്നിവ വേണം.സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇലക്ട്രീഷ്യൻ/വയർമാൻ തസ്തികയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.500 കെ.വി.എ.യിൽ കുറയാത്ത ഹൈടെൻഷൻ സംവിധാനത്തിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

പ്രായപരിധി: 18–40 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.

4. അനിമൽ കീപ്പർ ട്രെയിനി

ഒഴിവ്: 20 (പുരുഷന്മാർ 15, വനിതകൾ 5)ശമ്പളം: ഒന്നാം വർഷം പ്രതിമാസം 12,000, രണ്ടാം വർഷം 15,000 രൂപ

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാവില്ല. ശാരീരികക്ഷമതയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള ശാരീരിക-മെഡിക്കൽ യോഗ്യതകളും നിർബന്ധമാണ്.

പ്രായപരിധി: 2027 ജനുവരി 1-ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്.അനിമൽ കീപ്പർ ട്രെയിനികൾക്ക് മൃഗങ്ങളുടെ പരിചരണം, ഭക്ഷണം തയ്യാറാക്കൽ, ആവാസകേന്ദ്രങ്ങളുടെ ശുചിത്വം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പരിശീലനകാലാവധി രണ്ട് വർഷമാണ്.

എങ്ങനെ അപേക്ഷിക്കാം?

കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in- ൽ നിന്ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് സമീപകാലത്തെ ഫോട്ടോ പതിപ്പിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഇ-മെയിൽ വഴിയോ നൽകാം.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ/മെമ്പർ സെക്രട്ടറിതൃശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആൻഡ് ഡെവലപ്‌മെന്റ് സൊസൈറ്റികുരിശുമൂലയ്ക്ക് സമീപം, പുത്തൂർ പി.ഒ.തൃശൂർ – 680014, കേരളം.

ഇമെയിൽ: director@tzp-cds.com

ഫോൺ: 0487-2353455, 9447979194

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments