Friday, November 13, 2026
No menu items!
Homeവാർത്തകൾചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാൽ മാത്രമേ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കൂ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല

ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാൽ മാത്രമേ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കൂ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല

കൊച്ചി: വിദ്യാർഥികളുടെ സസ്‌പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. വിദ്യാർഥികൾ നേരത്തെയും നടപടികൾ നേരിട്ടവരാണെന്നും പരിക്ഷ എഴുതാൻ സാധിക്കാത്തതിന് കാരണം അവരുതന്നെയാണെന്നും ചെയ്ത തെറ്റിന് അവർ മാപ്പ് പറഞ്ഞേ തീരൂവെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ എതിർസത്യവാങ്മൂലം സർവകലാശാല കോടതിയിൽ സമർപ്പിച്ചു. വിദ്യാർഥികൾക്കെതിരെയുള്ള പരാതികളും സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് വിവരങ്ങളും സർവകലാശാല ഹൈകോടതിയിൽ ഹാജരാക്കി. പെരുമാറ്റ ചട്ടം ലംഘിച്ചതാണ് അവർക്കെതിരെ നടപടിയെടുക്കാൻ കാരണമെന്നും 44 പേജുള്ള വിശദമായ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം നൽകാതെ നടപടി പിൻവലിക്കില്ലെന്ന് സിൻഡിക്കേറ്റിന്റെ തീരുമാനമെന്നും സർവകലാശാല ആവർത്തിച്ചു. വിദ്യാർഥികൾ മാപ്പ് പറയുകയും സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികൾക്ക് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിൽ കഴിയുന്ന 16 വിദ്യാർഥികൾ നൽകിയ ഹരജി ഹൈകോടതി നാളെയാണ് പരിഗണിക്കുന്നത്. വിഷയം വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീംകോടതി നിർദേശമുണ്ടെന്ന് ചൊവ്വാഴ്ച മറ്റു കേസുകൾ പരിഗണിക്കുന്നതിനിടെ വിദ്യാർഥികളുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പരീക്ഷ നവംബർ നാലിന് ആരംഭിച്ചെങ്കിലും വിദ്യാർഥികളുടെ ഹരജി ഹൈകോടതി അനുവദിച്ചാൽ പ്രത്യേകം പരീക്ഷ നടത്താൻ തയാറാണെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments