Tuesday, October 6, 2026
No menu items!
Homeവാർത്തകൾഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഉള്ള മാർച്ച്...

ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഉള്ള മാർച്ച് ഇന്ന്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എംപിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. പാർലമെന്റ് വളപ്പിൽ നിന്ന് നിർവാചൻ സദനിലേക്കാണ് ഇരുസഭകളിലെയും എംപിമാർ അണിനിരക്കുന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.. മാർച്ചിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ടെടുപ്പ് അട്ടിമറിക്കുന്നതായിആരോപിച്ച് ഇൻഡ്യ മുന്നണി നടത്തുന്ന ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ മാർച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നിലപാടുകൾ പക്ഷപാതപരമാണെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.പാർലമെന്റ് മകര ദ്വാരത്തിൽ നിന്ന് ആരംഭിച്ച് അശോക റോഡിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദൻ വരെയുളള മാർച്ചിൽ ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ ഇൻഡ്യ സഖ്യ എംപിമാരും പങ്കെടുക്കും. പാർലമെനന്റ് കവാടത്തിൽ വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷമാകും അംഗങ്ങൾ തെരുവിലിറങ്ങുക.തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് വിഘാതം നിൽക്കുന്ന നിലപാടുകളാണ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. കമ്മീഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments