Sunday, November 1, 2026
No menu items!
Homeവാർത്തകൾഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ പത്തുലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാറാലി ഇന്ന്;

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ പത്തുലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാറാലി ഇന്ന്;

ന്യുഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും. 12ന് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട്‌പ്ലേസില്‍ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. റാലിയുടെ ഭാഗമായി രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി. മൈതാനത്തിനകത്തും പുറത്തും നാലായിരം പൊലീസുകാരെയാണ് വിന്യസിച്ചത്. പത്തുലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ശനിയാഴ്ച തന്നെ രാജ്യതലസ്ഥാനത്തെത്തി.

ആള്‍ക്കൂട്ട നിയന്ത്രണം, സിസി ടിവി നിരീക്ഷണം, പ്രസംഗങ്ങള്‍, ഗതാഗതം, റാലിയുടെ സമയം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശനമായ ഉപാധികളോടെയാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ‘വോട്ട് ചോരി’ മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ സഖ്യം നടത്തുന്ന ഏറ്റവും വലിയ റാലിയാണിത്. അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങള്‍, വേദി, രാംലീല മൈതാനത്തിന്റെ ചുറ്റുപാടുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റെക്കോര്‍ഡിങ് സൗകര്യങ്ങള്‍, കുറഞ്ഞത് അഞ്ച് സ്‌ക്രീനുകളുള്ള മോണിറ്ററിങ് സംവിധാനങ്ങള്‍, പ്രത്യേക സിസി ടിവി കണ്‍ട്രോള്‍ റൂം എന്നിവയും ഉറപ്പാക്കണം. വെള്ളത്തിനായി ആവശ്യത്തിന് ടാങ്കറുകളും ടോയ്ലറ്റ് ബ്ലോക്കുകളും സംഘാടകര്‍ ഏര്‍പ്പെടുത്തണം. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കണം.ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ വിന്യവിക്കണം. ഇവര്‍ ഒരേപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ തിരിച്ചറിയാന്‍ എളുപ്പമുള്ള ബാഡ്ജുകള്‍ ധരിക്കുകയോ വേണം.

നവംബര്‍ ഒന്നിന് വൈകിട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നും അതിനുശേഷം ആളുകള്‍ പിരിച്ചുവിടണമെന്നുമാണ് വ്യവസ്ഥ. ഒരു സാഹചര്യത്തിലും പരിപാടി നീട്ടാന്‍ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റാലിക്ക് മുമ്പോ ശേഷമോ രാംലീല മൈതാനത്ത് രാത്രി ആരും തങ്ങുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പാക്കണം. എല്ലാ ബസുകളും കാറുകളും മറ്റ് വാഹനങ്ങളും ട്രാഫിക് പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ. റാലി സമാധാനപരമായിരിക്കണം. പങ്കെടുക്കുന്നവര്‍ അക്രമസ്വഭാവത്തിലോ മോശമായ രീതിയില്‍ പെരുമാറരുത്. രാംലീല മൈതാനം അല്ലാതെ മറ്റു സ്ഥലങ്ങളിലേക്ക് മാര്‍ച്ചുകള്‍ നടത്തുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments