Friday, August 21, 2026
No menu items!
Homeവാർത്തകൾഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്

വിഷയത്തില്‍ ഭരണഘടന വിദഗ്ദരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് പാര്‍ലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആശയ വിനിമയവും നടത്തിയിട്ടുണ്ട്.

ഖനനത്തിന് ഭൂമി പാട്ടത്തിന് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറിന് ആയിരിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമ ഭേദഗതി നടപ്പായാല്‍ ക്വാറികള്‍, ഖനന മേഖലകള്‍, ധാതുസമ്പന്ന ഭൂമി എന്നിവയില്‍ നിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാകുമെന്ന് സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ഝാര്‍ഖണ്ഡും ഖനന നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments