Tuesday, June 23, 2026
No menu items!
Homeവാർത്തകൾകൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞ്...

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞ് മൂന് പേർ മരിച്ചു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു കുട്ടികൾ ടിപ്പറിനടിയിൽ അകപ്പെട്ടു. അഞ്ചു പേരെയാണ് പുറത്തെടുത്തത്. പരിക്ക് ഗുരുതരമെന്നാണ് സൂചന. മൂന്ന് മരണം സ്ഥിരീകരിച്ചു. കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മൊത്തം 8 പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം

ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണെമായതെന്നാണ് പ്രഥാമിക വിലയിരുത്തല്‍ പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ്  ടിപ്പിര്‍ ഉയര്‍ത്തി മണ്ണിനടയില്‍പെട്ടവരെ പുറത്തെടുത്തത് രാവിലെ സ്കൂളില്‍ പോകാനായി ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്.  പരിക്കേറ്റവരെ – കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും   സ്വകര്യ ആശുപത്രിയിലേക്കും മാറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments