Tuesday, August 25, 2026
No menu items!
Homeവാർത്തകൾകേരളത്തിന്റെ കസിയ ലിസ് മേജോ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം സ്വന്തമാക്കി

കേരളത്തിന്റെ കസിയ ലിസ് മേജോ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026′ കിരീടം സ്വന്തമാക്കി

ജയ്പുർ: ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ പിന്നിലാക്കിയാണ് കസിയയുടെ നേട്ടം. വരുന്ന നവംബറിൽ പ്യുർട്ടോറിക്കോയിൽ നടക്കുന്ന 75ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അപൂർവ ഭാഗ്യം 19കാരിയായ ആലപ്പുഴക്കാരി സ്വന്തമാക്കി. സ്വദേശം ആലപ്പുഴയാണെങ്കിലും കസിയ പഠിച്ചു വളർന്നത് അബുദാബിയിലാണ്.നിയമ വിദ്യാർഥിനിയും മോഡലുമായ കസിയ വളരെ ചെറിയ പ്രായത്തിൽ തന്നെ ഫാഷൻ സൗന്ദര്യ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. 2025ൽ നടന്ന ‘മിസ് ടീൻ ഇന്റർനാഷണൽ’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി കെസിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ നേരത്തെ നേടിയ പരിചയസമ്പത്തും, ആത്മവിശ്വാസവുമാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേയ്ക്ക് കസിയയെ എത്തിച്ചത്. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഫോട്ടോ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കസിയ നേരത്തെ പറഞ്ഞിട്ടുണ്ട്.തമിഴ്നാട് സ്വദേശി വൈഷ്ണവി ഗണേഷ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായും ‘മിസ് ഇന്റർനാഷണൽ ഇന്ത്യ 2026’ എന്ന പദവിയും സ്വന്തമാക്കി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതാവ്‌ലേക്കർ സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments