Sunday, June 21, 2026
No menu items!
Homeവാർത്തകൾഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെ തകർത്ത് നെതര്‍ലന്‍ഡ്‌സ്

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെ തകർത്ത് നെതര്‍ലന്‍ഡ്‌സ്

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്. യുഎസിലെ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഓറഞ്ച് പട വിജയക്കൊടി പാറിച്ചത്. നെതര്‍ലന്‍ഡ്‌സിനായി ബ്രയാന്‍ ബ്രോബി, കോഡി ഗാക്‌പോ എന്നിവര്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോള്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെ ഒരു ഗോള്‍ നേടി പട്ടിക തികച്ചു. സ്വീഡന്റെ ഏക ആശ്വാസ ഗോള്‍ ആന്തണി ഇലങ്കയുടെ വകയായിരുന്നു.മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച നെതര്‍ലന്‍ഡ്‌സ്, അഞ്ചാം മിനിറ്റില്‍ത്തന്നെ ബ്രയാന്‍ ബ്രോബിയിലൂടെ ആദ്യ ഗോള്‍ നേടി ലീഡെടുത്തു. തുടര്‍ന്ന് 17-ാം മിനിറ്റില്‍ ബ്രോബി വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ നെതര്‍ലന്‍ഡ്‌സ് 2-0ന് മുന്നിലെത്തി. രണ്ടാം പകുതി ആരംഭിച്ച് തൊട്ടുപിന്നാലെ 47, 54 മിനിറ്റുകളില്‍ സൂപ്പര്‍ താരം കോഡി ഗാക്‌പോ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ സ്വീഡന്റെ തകര്‍ച്ച പൂര്‍ത്തിയായി.59-ാം മിനിറ്റില്‍ ഇലങ്ക സ്വീഡനായി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അത് മതിയാകുമായിരുന്നില്ല. ഒടുവില്‍ 89-ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെയും ലക്ഷ്യം കണ്ടതോടെ 5-1 എന്ന വമ്പന്‍ സ്‌കോറിന് നെതര്‍ലന്‍ഡ്‌സ് ജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ നെതര്‍ലന്‍ഡ്‌സ് നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments