ഐ.എസ്.ആർ.ഒ വിവിധ യൂനിറ്റ്/ സെന്ററുകളിലേക്ക് സയന്റിസ്റ്റ്/എൻജിനീയർമാരെ (എസ്.സി ഗ്രേഡ്) തിരഞ്ഞെടുക്കുന്നു. ഒഴിവുകൾ: 92.(ഇലക്ട്രോണിക്സ് 34, മെക്കാനിക്കൽ 26, കമ്പ്യൂട്ടർ സയൻസ് 13, സിവിൽ 11, ഇലക്ട്രിക്കൽ 4, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 2, ആർക്കിടെക്ചർ 2). ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, തിരുവനന്തപുരം (വി.എസ്.എസ്.സി), മഹേന്ദ്രഗിരി, ശ്രീഹരിക്കോട്ട, വലിയമല എന്നിവിടങ്ങളിലാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ 65 ശതമാനം മാർക്കിൽ/ 6.84 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക്/ബി.ആർക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും ഉണ്ടായിരിക്കണം. പ്രായപരിധി: 17.08.2026ൽ 28 വയസ്സ്. എസ്.സി/ എസ്.ടി/ഒ.ബി.സി/ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്കും മറ്റും നിമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ ഫീസ്: 250 രൂപ. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, യു.പി.ഐ മുഖേന ഫീസ് അടക്കാം. രജിസ്ട്രേഷൻ: ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം ഐ.എസ്.ആർ.ഒ വെബ്സൈറ്റിലുണ്ട്. ആഗസ്റ്റ് 17 വരെ അപേക്ഷ സ്വീകരിക്കും. ഫീസ് അടക്കാൻ 19 വരെ സമയമുണ്ട്. ശമ്പളനിരക്ക്: 56100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്ത, വീട്ടു വാടക ബത്ത, യാത്രാബത്ത, ചികിത്സാ സഹായം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. വിശദ വിവരങ്ങൾ: https://www.isro.gov.in/Careers.html

